Thursday, May 9, 2019
Thursday, May 2, 2019
ഓന്ത് തിന്ന പ്രാണികൾ
ഓന്ത് തിന്ന പ്രാണികൾ
ഏറു കൊണ്ടത് ഓന്തിന്റെ തലയിൽ തന്നെ
ഇതുകണ്ട് സ്വർഗത്തിലിരുന്ന് ചില പ്രാണികൾ ചിരിച്ച് സ്വർണ്ണം കപ്പി
ദൈവം കോപാകുലനായി അവരെ ശപിച്ചു
കലികാലത്തിൽ ചതുര യന്ത്രങ്ങളിലെ
കൽപനാ വരികൾക്കിടയിലെ ശല്ല്യമായി
നിങ്ങൾ പുനർജനിക്കട്ടെ
ഒടുവിൽ നിങ്ങളെ കണ്ടെത്തുമ്പോൾ
അവർക്ക് ശമ്പളവും നിങ്ങൾക്ക് ശാപമോക്ഷവും ലഭിക്കും

Friday, April 26, 2019
ഓർമ വേണം
ഓർമ വേണം
ജീവിക്കുവാനെന്തിനോർമ വേണം ?
പാഠം പഠിക്കുവാനോർമ വേണം
പാടം കിളക്കുവാനോർമ വേണം
നേരിനെയറിയുവാൻ
നേരു പറയുവാൻ
നേരെ നടക്കുവാനോർമ വേണം
ജീവിക്കുവാനെത്രയോർമ വേണം ?
വന്ന വഴിയിലെ
നന്മയും തിന്മയും
ഓർക്കുവാനുള്ളത്രയോർമ വേണം
ജീവിക്കുവാനാരെയോർമ വേണം ?
ചിതയിൽ വച്ചെങ്കിലും
ഓർമയിൽ
നമ്മളെ വക്കുമെല്ലാരെയും
ഓർമ വേണം
ഓർമകൾ മായുമ്പോളോർത്തെടുക്കുന്നത്
കണ്ണുനീരാണെന്നുമോർമ വേണം
ജീവിക്കുവാനെന്തിനോർമ വേണം ?
പാഠം പഠിക്കുവാനോർമ വേണം
പാടം കിളക്കുവാനോർമ വേണം
നേരിനെയറിയുവാൻ
നേരു പറയുവാൻ
നേരെ നടക്കുവാനോർമ വേണം
ജീവിക്കുവാനെത്രയോർമ വേണം ?
വന്ന വഴിയിലെ
നന്മയും തിന്മയും
ഓർക്കുവാനുള്ളത്രയോർമ വേണം
ജീവിക്കുവാനാരെയോർമ വേണം ?
ചിതയിൽ വച്ചെങ്കിലും
ഓർമയിൽ
നമ്മളെ വക്കുമെല്ലാരെയും
ഓർമ വേണം
ഓർമകൾ മായുമ്പോളോർത്തെടുക്കുന്നത്
കണ്ണുനീരാണെന്നുമോർമ വേണം
Monday, February 25, 2019
Wednesday, February 13, 2019
Saturday, January 6, 2018
സൂര്യൻ വെളിച്ചം തേടി കറങ്ങിനടക്കുന്നുവെന്ന്
ഭൂമിയുടെ ഇരുണ്ട ഭാഗത്തിരുന്ന് ഒരു കവി കളിയാക്കി
അടച്ച പുസ്തകത്താളുകളിൽ
മരിച്ചുപോയ അക്ഷരങ്ങൾ ആരുടെയൊ വായനയിൽ പുനർജ്ജനിക്കാൻ കാത്തിരിന്നു
അറിവ് ഗുരുവിനെതേടി വന്നപ്പോൾ ദ്വാരപാലകൻ തടഞ്ഞത് ഗുരു ശിഷ്യരെ തേടി വിദേശത്തായത്കൊണ്ട്
പ്രണയം ഹൃദയം തേടി മുട്ടിയ
വാതിൽ തുറന്നുവന്ന മരണവുമൊത്ത്‌കാശിക്കുപോയി
കവിത തൂലികയന്ന്വേഷിച്ചെത്തിയപ്പോൾ കവി ലഹരിയുമൊത്ത് തുഞ്ചൻ പറമ്പിൽ പോയി

Subscribe to:
Posts (Atom)