Monday, February 25, 2019

കാട് കത്തുന്നു

കാട് കത്തുന്നു, കത്തി പടരുന്നു
കൗതുക കാഴ്ച്ചകൾ ചോപ്പിൽ ചിരിക്കുന്നു

കരയുന്നു, കരിയുന്നു പിന്നെയും പിന്നെയും
വിലയൊട്ടുമില്ലാത്ത ജീവിതങ്ങൾ

പുകയല്ല, പൊടിയല്ല, പ്രാണനാണ്
ആളുന്നതും  മുകളിലുയരുന്നതും

കത്തിയെരിയട്ടെയിനി ഞാനെന്ന ഭാവവും
ഭൂമിയെനിക്കെന്ന മാനവ ധാർഷ്ട്യവും


1 comment:

  1. എത്ര കത്തിയാലും എത്ര നശിച്ചാലും മനുഷ്യൻ ഒന്നും പഠിക്കില്ല..

    ReplyDelete