Saturday, February 22, 2020

പത്ര ഭയം

പത്ര ഭയം



വായിച്ചു തീർന്ന് വാർത്തകൾ വറ്റി
ഇരിപ്പിടങ്ങളായ പഴയ പത്രങ്ങൾ
നാടകം കഴിഞ്ഞപ്പോൾ
പൂരപ്പറമ്പിൽ ചിതറിക്കിടന്നു

മരിച്ചുപോയ മരങ്ങളുടെ
ചതഞ്ഞ്‌ പരന്ന ആത്മാക്കൾ
തലങ്ങും വിലങ്ങും
കിടക്കുന്ന ഒരു പത്രത്താളിലെ
ചെറിയ ചതുരങ്ങളിലിരുന്ന്
മരിച്ചു പോയവർ
മരിക്കാനിരിക്കുന്നവരെ
അനക്കമില്ലാതെ നോക്കി

ചതഞ്ഞരഞ്ഞ വാർത്തകളൂമായി
വതിലിൽ ആഞ്ഞിടിച്ച്‌
കോലായിൽ വന്നു വീണ പത്രം
പിടയാതെ മരിച്ചു

1 comment:

  1. കുഞ്ഞു കാര്യങ്ങളിൽ നിന്നും വലിയ ചിന്തകൾ..നന്നായി..

    ReplyDelete