അകത്ത് വായു നിറച്ച്
നിങ്ങളെന്നെ
കടുത്ത സമ്മർദ്ദത്തിലാക്കി
എന്നിട്ട് നൂലുകെട്ടി
പഴുതടച്ച്
തട്ടിക്കളിച്ച്
ആഹ്ളാദിച്ചു
ആകാശത്തിൽ
നിറയാൻ കൊതിച്ച്
അകത്ത് വായു
വിപ്ലവം തുടങ്ങി
ആരോ ഉണ്ടാക്കിയ
സൂചിപ്പഴുതിലൂടെ
പണ്ട് ഒന്നായിരുന്നവർ
ആർത്തട്ടഹസിച്ച്
വീണ്ടും ഒന്നായി
അതുകണ്ട്
ചിലർ ചിരിച്ചു
ചിലർ കരഞ്ഞു
ശേഷിപ്പുകൾ
പലയിടത്തായി
ചിതറിവീണ് ഞാൻ ഒരു
പ്രകൃതി ദുരന്തമായി
- ബലൂൺ
ബലൂണിന്റെ അവസാനം ദുരന്തമായെങ്കിലും, കവിത മനോഹരമായി.. 👌👌👌
ReplyDeleteThanks Mahesh
Deleteഒന്നിന്റെ നഷ്ടം മറ്റൊന്നിന്റെ സന്തോഷമാണ്..ജീവിതത്തിലും അങ്ങനെയാണ്..
ReplyDeleteYes, Thanks for the comment
Delete