Wednesday, June 5, 2019

അക്ഷരം

അക്ഷരം പഠിക്കുക
അക്ഷരം ക്ഷരമെന്ന
അന്തരം അറിയുക

ഉണ്ണി നീ പഠിക്കുക
ഉലകത്തെയറിയുക
ഉണ്മയെയറിയുക
ഉയരത്തിലെത്തുക

ഒന്നിനെയറിയുക
ഒന്നാണെന്നറിയുക
ഒന്നുമേയില്ലാത്തോരെ
ഒപ്പം നീ കൂട്ടീടുക


1 comment:

  1. ഒന്നെന്ന് എങ്ങനെ എഴുതാം..?
    കുത്തനെ ഒരു ചെറിയ വര..
    ഒന്നായി..നന്നായി..
    ഒന്നായാൽ നന്നായി..
    നന്നായാൽ ഒന്നായി..

    ReplyDelete