Thursday, June 13, 2019

വിറക്

വിറക് 


അറുത്ത്‌ മാറ്റിയ ബന്ധങ്ങൾ
അനക്കമറ്റ്‌ കൂടി കിടക്കുന്നു

നീരും നിനവും കട്ടപിടിച്ച 
മുറിപ്പാടുകളിൽ
നീറ്റലായി നീറുകൾ 
പടയൊരുക്കുന്നു

തൊലി കടുത്തതാണെങ്കിലും 
അണ്ണാറക്കണ്ണൻമാർ 
ഓർമകളിൽ ഓടുമ്പോൾ 
ഇക്കിളിയാവുന്നു

ഇത്രനാളും 
സത്തെല്ലാമൂറ്റിയെങ്കിലും
മണ്ണിതാ 
സ്‌നേഹത്തോടെ വിളിക്കുന്നു

കൂടു വക്കാനെത്തും 
കിളിക്കൂട്ടുകാരെ
പാട്ടൊന്നു പാടുമോ 
പ്രാണൻ വിടും വരെ

4 comments:

  1. നല്ല ആശയം, നല്ല ആവിഷ്കാരം..

    ReplyDelete
  2. ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നുനടിച്ച് കോടാലിക്കൈകൾ തങ്ങളുടെ മൂർച്ച കൂട്ടുന്നു!!!

    ReplyDelete