Thursday, May 9, 2019

Emptiness



മുഖം

മുഖം 


നമ്മൾ 
   കാണുന്ന 
      ഓരോ 
         മുഖത്തിനു
            പിന്നിലും 
നമ്മൾ 
   കാണാത്ത 
       വലിയൊരു 
           ജീവിതമുണ്ട് 

മിഠായി

മിഠായി



അന്നൊക്കെ 
പത്തു പൈസാ മിഠായിക്ക് 
എന്ത് വിലയായിരുന്നു

ഘടികാരം

ഘടികാരം 


സമയം കൊല്ലുന്നവരും
സമയം തികയാത്തവരും
ഒരുപോലെ ശപിക്കുന്നവൻ


Thursday, May 2, 2019

ഓന്ത് തിന്ന പ്രാണികൾ

ഓന്ത് തിന്ന പ്രാണികൾ



ഏറു കൊണ്ടത്‌ ഓന്തിന്റെ തലയിൽ തന്നെ
ഇതുകണ്ട്‌ സ്വർഗത്തിലിരുന്ന് ചില പ്രാണികൾ ചിരിച്ച്‌ സ്വർണ്ണം കപ്പി
ദൈവം കോപാകുലനായി അവരെ ശപിച്ചു
കലികാലത്തിൽ ചതുര യന്ത്രങ്ങളിലെ
കൽപനാ വരികൾക്കിടയിലെ ശല്ല്യമായി
നിങ്ങൾ പുനർജനിക്കട്ടെ
ഒടുവിൽ നിങ്ങളെ കണ്ടെത്തുമ്പോൾ
അവർക്ക്‌ ശമ്പളവും നിങ്ങൾക്ക്‌ ശാപമോക്ഷവും ലഭിക്കും