ഒരു കിലോ തിന്മക്കാണോ
ഭാരക്കൂടുതൽ ?
ചോദ്യം കുസൃതിയാണെങ്കിലും
ഉത്തരം സങ്കീർണമായിരുന്നു
നന്മയും തിന്മയും തമ്മിലുള്ള പാരസ്പര്യം
തികച്ചും അശാസ്ത്രീയമായിരുന്നു
ഒരു തട്ടിൽ ഒരു കിലോ തിന്മകൾ നിറച്ചിട്ടും
മുന്തിയവ പിന്നെയും ബാക്കിയായിരുന്നു
ആ തട്ട് പാതാളത്തിലേക്ക് താഴ്ന്ന് പോയി
മറുതട്ടിനെ സ്വർഗത്തിൽ നിന്നിറക്കാൻ
നന്മകൾ തേടി ആദ്യം തലയിലും
പിന്നെ മൂന്നുലകങ്ങളിലും തിരഞ്ഞു
ഒടുവിൽ ശങ്കയകന്നു
ചോദ്യം കുസൃതി തന്നെ
No comments:
Post a Comment