Monday, October 11, 2021

കിളിവിലാപം

കിളിവിലാപം

ഒടിഞ്ഞു വീണൊരു ചില്ലയിലാണെൻ
കൂടെന്നൊരു കിളി വിലപിച്ചൂ
അതു കേട്ടൊരു കവി കിളിയുടെ പാട്ടിൻ
വശ്യതയെഴുതി രസിപ്പിച്ചൂ

അമ്പുകളെയ്യും കാട്ടാളന്റെ
ദൈന്യതയൊരു കവി പണ്ടെഴുതി
പുതുകവികൾക്കതു കിളിരോദനമായ്
കാട്ടാളൻമാരില്ലാതായ്

1 comment:

  1. കാട്ടാളന്‍ ഇല്ല എന്ന് ഉറപ്പിക്കാന്‍ വരട്ടെ..

    ReplyDelete