Monday, October 11, 2021

ആരുടെ

ആരുടെതാണീ കാടെല്ലാം
കാടിന്റെ പച്ചയിൽ
ഓടി നടക്കണ ചെറുജീവികളും 
പാറി നടക്കണ കിളിമകളും

ആരുടെതാണീ പുഴയെല്ലാം
താളത്തിൽ ആടണ തിരയും
നീന്തുന്ന ചെറു മീനുകളും

ആരുടെതാണീ കാറ്റെല്ലാം
കാറ്റിലനങ്ങും
ഇലകളിലുണരും കവിതകളും

ആരുടെതാണീ മഴയെല്ലാം
മഴയത്ത് കുളിരും മനവും
ഉണരും കനവുകളും

ആരുടെതാണീയാകാശം
അതിരില്ലാതങ്ങനെയവിടെ

ആരുടെതാണീ ജീവവെളിച്ചം
ദിനവും വന്നിങ്ങനെ
നമ്മെയുണർത്തി

1 comment:

  1. ആരുടെ ആയാലും ഒക്കെ മനുഷ്യനു നശിപ്പിക്കാന്‍ ഉള്ളതാണ്.

    ReplyDelete