കണ്‍കളില്‍ കാണ്മതു കൂരിരുട്ടെങ്കിലും
ബ്ലോഗില്‍ കുറിപ്പതു പച്ചപ്പ് കവിതകള്‍
ബ്ലോഗില്‍ കുറിപ്പതു പച്ചപ്പ് കവിതകള്‍
കോണ്‍ക്രീറ്റു ഗുഹയിലും പക്ഷി തന്‍ കൂടുകള്‍
വരവിണ്ട പാടത്ത് ക്രിക്കറ്റ് കുറ്റികള്‍
കഥയിലെ പുഴയിലോ മണലിന്റെ ചാക്കുകള്‍
കൈക്കോട്ടെടുത്താലെന്‍ മാനവും പോയിടും
ഗുണ്ടയായ് പോയി പണം പിരിച്ചീടാം ഞാന്‍
അരിയില്ല കറിവെക്കാന്‍ ഒന്നുമില്ല
അയല്‍നാട്ടില്‍ കൈനീട്ടി വാങ്ങിടാം ഞാന്‍
മലയാളമോതിയാല്‍ മലയാലമായിടും
ഹിന്ദിയും ഇംഗ്ലീഷും തപ്പി തപ്പി ചൊല്ലാം
മുണ്ടുടുത്താലെന്റെ സ്റ്റാറ്റസ് പോയിടും
പൊള്ളുന്ന ചൂടിലും അന്ന്യന്റെ കോട്ടിടാം
കണ്‍കളില്‍ കാണ്മതു കൂരിരുട്ടെങ്കിലും
ബ്ലോഗില്‍ കുറിപ്പതു പച്ചപ്പ് കവിതകള്‍
No comments:
Post a Comment