കഠിനം
നീ എന്തൂട്ടാ ഈ പറയണ്? മുറ്റത്ത് പുല്ല് ചെത്തല്ലെ ആയിര്ന്നേ
കഠിന പദങ്ങൾ പ്രയോഗിച്ചാലല്ലെ പറയാൻ ഒന്നുമില്ല എന്ന ദുർഘടാവസ്ഥ തരണം ചെയ്യാൻ പറ്റൂ
അയ്... അങ്ങന്യൊന്നുല്ല്യ . നീ എന്തൂട്ടാന്നൊച്ചാ അങ്ങ്ട് കാച്ച്. കേക്കണോര് കേക്കട്ടെ
ഗേഹ വിമുക്തരായ കുറെ
ഉരഗജീവികൾ എന്റെ പാദങ്ങളിൽ സ്പർശനശങ്കയുണ്ടാക്കി ഓടിയൊളിച്ചു
ഗഗനനീലിമയിൽ നിന്നും നിപതിച്ച ജലധാരയിൽ കുതിർന്ന മണ്ണ് പ്രതിഷേധത്തോടെ ഇളകിവന്നു
അറ്റ് പോയ പുൽശരീരങ്ങൾ പുഴുകാനായി വ്യത്താകൃതിയിൽ കൂട്ടിയിട്ടു
പാദ രക്ഷക്കിടയിൽ മണ്ണിന്റെ അധിനിവേശം അസ്വാരസ്യമായപ്പോൾ അധ്വാനം നിർത്തി തൂലികയെടുത്തു
No comments:
Post a Comment