Monday, February 25, 2019

കാട് കത്തുന്നു

കാട് കത്തുന്നു, കത്തി പടരുന്നു
കൗതുക കാഴ്ച്ചകൾ ചോപ്പിൽ ചിരിക്കുന്നു

കരയുന്നു, കരിയുന്നു പിന്നെയും പിന്നെയും
വിലയൊട്ടുമില്ലാത്ത ജീവിതങ്ങൾ

പുകയല്ല, പൊടിയല്ല, പ്രാണനാണ്
ആളുന്നതും  മുകളിലുയരുന്നതും

കത്തിയെരിയട്ടെയിനി ഞാനെന്ന ഭാവവും
ഭൂമിയെനിക്കെന്ന മാനവ ധാർഷ്ട്യവും


Wednesday, February 13, 2019

അറിവ്

അറിവ് 
അറിയുന്നു ഞാൻ അല്‌പാല്‌പമായ്
അറിയില്ലെനിക്കൊന്നുമെന്ന സത്യം