തണുത്ത പ്രഭാതം വലിയ ജന്നലിൽ കൂടി
അരിച്ചരിച്ച് ഉള്ളിലേക്ക് വരുന്നു
ശ്വാസകോശത്തിലെ കെട്ടിക്കിടപ്പുകൾ
ഒച്ചയുണ്ടാക്കി ഭയപ്പെടുത്തുന്നു
പ്രാണൻ ഞരങ്ങിക്കൊണ്ട് അകത്തേക്കും പുറത്തേക്കും പോകുന്നു
പനിക്കുളിരിൽ എല്ലുകൾ കോരിത്തരിക്കുന്നു
മേലാളരേ മാപ്പ് നൽകൂ
ഞാനിന്ന് അവധിയെടുക്കുന്നു