Saturday, June 6, 2020

വില

വില 


വില 
തൊലിയിൽ ഒട്ടിച്ചവൻ 
ഞെളിഞ്ഞിരുന്നു

മറ്റുള്ളവർ 
മുറുമുറുത്തു
വില വിളിച്ച് പറഞ്ഞ് 
വില കളയുന്നുവെന്ന് 

ആരും അറിഞ്ഞില്ല 
വില 
തൊലിക്കുള്ളിലുള്ളതിനാണെന്ന് 
വിലയൊട്ടിച്ചാലും 
ഇല്ലെങ്കിലും 
തൊലി
കുപ്പ തൊട്ടിയിൽ പോകുമെന്ന്