Saturday, April 25, 2020

Life Book

ജീവിത പുസ്തകം 




















അഹങ്കരിക്കണ്ട
ഇതെഴുതിയത് നീ മാത്രമല്ല
നീ കണ്ടതും
കാണാത്തതും
പേരറിയുന്നതും
പേരറിയാത്തതുമായ
ഒരുപാട് പേരുടെ
കയ്യക്ഷരങ്ങൾ
ഒരുമിച്ച് ചേർന്നതാണിത് 

അഹങ്കരിക്കണ്ട
നിനക്ക് ഇതിലെ 
ഒരു താളും 
കീറിക്കളയാനാവില്ല 
ഒരു വരിപോലും 
മാറ്റാനാവില്ല 
ഒരു വാക്കുപോലും 
വെട്ടിക്കളയാനാവില്ല 
ഒരു അക്ഷരം പോലും 
തിരുത്താനാവില്ല 

അഹങ്കരിക്കണ്ട
നിനക്ക്
ഇനിയെഴുതാനുള്ളത്
എന്തെന്ന് അറിയില്ല
ഇനിയെത്ര
താളുകളുണ്ടെന്നും

അഹങ്കരിച്ചോളൂ
ഇത് നീയാണ്