Friday, April 26, 2019

ഓർമ വേണം

ഓർമ വേണം

ജീവിക്കുവാനെന്തിനോർമ വേണം ?

പാഠം പഠിക്കുവാനോർമ വേണം
പാടം കിളക്കുവാനോർമ വേണം
നേരിനെയറിയുവാൻ
നേരു പറയുവാൻ
നേരെ നടക്കുവാനോർമ വേണം

ജീവിക്കുവാനെത്രയോർമ വേണം ?

വന്ന വഴിയിലെ
നന്മയും തിന്മയും
ഓർക്കുവാനുള്ളത്രയോർമ വേണം

ജീവിക്കുവാനാരെയോർമ വേണം ?

ചിതയിൽ വച്ചെങ്കിലും
ഓർമയിൽ
നമ്മളെ വക്കുമെല്ലാരെയും
ഓർമ വേണം

ഓർമകൾ മായുമ്പോളോർത്തെടുക്കുന്നത്‌
കണ്ണുനീരാണെന്നുമോർമ വേണം