സൂര്യൻ വെളിച്ചം തേടി കറങ്ങിനടക്കുന്നുവെന്ന്
ഭൂമിയുടെ ഇരുണ്ട ഭാഗത്തിരുന്ന് ഒരു കവി കളിയാക്കി
അടച്ച പുസ്തകത്താളുകളിൽ
മരിച്ചുപോയ അക്ഷരങ്ങൾ ആരുടെയൊ വായനയിൽ പുനർജ്ജനിക്കാൻ കാത്തിരിന്നു
അറിവ് ഗുരുവിനെതേടി വന്നപ്പോൾ ദ്വാരപാലകൻ തടഞ്ഞത് ഗുരു ശിഷ്യരെ തേടി വിദേശത്തായത്കൊണ്ട്
പ്രണയം ഹൃദയം തേടി മുട്ടിയ
വാതിൽ തുറന്നുവന്ന മരണവുമൊത്ത്കാശിക്കുപോയി
കവിത തൂലികയന്ന്വേഷിച്ചെത്തിയപ്പോൾ കവി ലഹരിയുമൊത്ത് തുഞ്ചൻ പറമ്പിൽ പോയി