പ്രഭാത പ്രാന്ത്
ആകാശത്തിന്റെ പ്രണയത്തുള്ളികൾ
കെട്ടിടങ്ങളുടെ മട്ടുപ്പാവ്വിൽ
ആർത്തലച്ചൊടുങ്ങി
തലയിണക്കടിയിൽ വച്ച മിടുക്കൻ
സമയം ചിലച്ചു
സുപ്രഭാതം, രോഗവികിരണങ്ങളിലേറി
ഗതികിട്ടാതെ
അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു
ഞെട്ടിയെഴുന്നേറ്റ മനുഷ്യൻ
അത്യാധുനിക മുറികളിലിരുന്ന്
ഓടകൾ മലിനമാക്കി